???????????

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ അറസ്​റ്റിൽ

എടവണ്ണ (മലപ്പുറം): വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കനെ അറസ്​റ്റ്​ ചെയ്തു. പ്രധാനാധ്യാ പക​​െൻറ പരാതിയിലാണ് കിഴക്കേ ചാത്തല്ലൂർ തച്ചറായി ആലിക്കുട്ടിയെ (56) എടവണ്ണ എസ്.ഐ വി. വിജയരാജനും സംഘവും അറസ്​റ്റ്​ ചെയ്തത്. എൽ.പി സ്കൂളിലെ മൂന്ന്​ വിദ്യാർഥിനികൾ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയ സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ലോക്ഡൗണി​​െൻറ ഭാഗമായി സ്കൂളടക്കുന്നതിന് മുമ്പായിരുന്നു സംഭവം.

വിദ്യാർഥിനികൾ അധ്യാപികമാരോട് സൂചിപ്പിക്കുകയും അവർ പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നു. സംഭവം നടന്നിട്ട്​ ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ്​ ഇ മെയിൽ മുഖേന പ്രധാനാധ്യാപകൻ എടവണ്ണ പൊലീസിൽ പരാതി നൽകിയത്. ലോക്​ഡൗണായതിനാലും താൻ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി വൈകിയതെന്ന് പ്രധാനാധ്യാപകൻ പറയുന്നു.

ഒരു വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - man has arrested in posco case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.