കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊന്നയാൾ അറസ്റ്റി ൽ. മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സുഹൃത്ത് റഷീദിെൻറ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സണ്ണി മരിച്ചു എന്ന് കരുതിയ പ്രതി അപകട മരണമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചതായി കൽപ്പറ്റ ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
റഷീദിെൻറ വീട് പണിക്ക് രണ്ട് ലക്ഷം രൂപ നൽകി സണ്ണി സഹായിച്ചിരുന്നു. ഈ തുക പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും റഷീദ് നൽകിയില്ല. പണം തിരികെ കൊടുക്കാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹെൽമറ്റ് കൊണ്ട് തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. കഴിഞ്ഞ 24ന് രാത്രി പത്ത് മണിയോടെയാണ് ഗുരുതര പരിക്കുകളോടെ സണ്ണിയെ റോഡരികിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സണ്ണി മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.