മാനസ, രഖിൽ

മാനസ വധം: രഖിലിന്​ തോക്ക്​ നൽകിയയാൾ ബിഹാറിൽ പിടിയിൽ, പൊലീസ്​ വെടിയുതിർത്തു

കോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്‍റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെ വെടിവച്ച്​ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിന്​ തോക്ക്​ നൽകിയയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ബിഹാറിലെ മുൻഗർ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാർ മോദിയെ​ (21) ആണ് കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിൽ ബിഹാറിൽനിന്നാണ്​ അറസ്റ്റ്​ ചെയ്​തത്​. ഇയാളെ പിടികൂടുന്നതിനിടെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്​.

ഇയാളെ പിടികൂടുമ്പോൾ സോനുവിന്‍റെ സംഘം എതിർക്കുകയായിരുന്നു. തുടർന്നു പൊലീസ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഇവർ രക്ഷപ്പെട്ടു.

ബിഹാർ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്.ഐ മാഹിനിന്‍റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറൻറ്​ ലഭിക്കുകയും ചെയ്​തു.

കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായ മാനസയെ (24) സുഹൃത്ത് രഖിൽ തലയിലും നെഞ്ചിലും വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രഖിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കി.

മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രഖിൽ വാതിൽ കുറ്റിയിട്ടു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.

മാ​ന​സ​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ര​ഖി​ൽ സം​ഘ​ടി​പ്പി​ച്ച​ത് ബി​ഹാ​റി​ൽ നി​ന്നാ​ണെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ വ്യക്​തമാക്കിയിരുന്നു. വെ​ടി​വെ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും അ​വി​ടെനി​ന്നു ല​ഭി​ച്ചിട്ടുണ്ട്​. ഇ​തു സം​ബ​ന്ധി​ച്ച എ​ല്ലാ തെ​ളി​വു​ക​ളും ലഭിച്ചതോടെയാണ്​ ​പൊലീസ്​ ബിഹാറിലേക്ക്​ പോയത്​.

ര​ഖി​ലും സു​ഹൃ​ത്തും തോ​ക്ക് സം​ഘ​ടി​പ്പി​ക്കാ​നാ​യി ബി​ഹാ​റി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ പോ​യി താ​മ​സി​ച്ചു. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് അ​വി​ടെ നി​ന്നും തോ​ക്ക് ല​ഭി​ക്കു​മെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. 

Tags:    
News Summary - Manasa murder: gunman arrested in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.