പാലക്കാട്: റെയിൽവേ ഡിവിഷൻ 20 ക്വാറൻറീൻ/െഎസൊലേഷൻ കോച്ചുകൾ സജ്ജമാക്കുന്നു. ഈ പ ്രവൃത്തി മംഗളൂരു കോച്ചിങ് ഷെഡിൽ ആരംഭിച്ചു. ഒന്നിൽ 16 കിടക്കകളാണ് സജ്ജീകരിക്കുക. സ ംശയിക്കുന്നവരെ നിരീക്ഷണത്തിൽ കിടത്താനും രോഗം സ്ഥിരീകരിച്ചവർക്ക് വിദഗ്ധ ചികി ത്സ നൽകാനുമുള്ള സംവിധാനമാണ് ഒരുക്കുക.
നോൺ എ.സി-ഐ.സി.എഫ് സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ക്വാറൻറീൻ/െഎസൊലേഷൻ കോച്ചുകളാക്കുന്നത്. ഇന്ത്യൻ ശൈലിയിലുള്ള ടോയ്ലറ്റ്, കുളിമുറിയായി മാറ്റും. ബക്കറ്റ്, മഗ്, സോപ്പ് ഡിസ്പെൻസർ എന്നിവ ഒരുക്കും. വാഷ് ബേസിനുകളിൽ ലിഫ്റ്റ് ടൈപ്പ് ഹാൻഡിൽ ടാപ്പ് നൽകും. ശരിയായ ഉയരത്തിൽ സമാനമായ ടാപ്പ് നൽകുന്നതിനാൽ ബക്കറ്റ് നിറക്കാൻ കഴിയും.
കുളിമുറിക്ക് സമീപമുള്ള ആദ്യത്തെ കാബിെൻറ ഇടനാഴിയിൽ കർട്ടനുകൾ നൽകും. ഈ കാബിൻ സ്റ്റോർ/പാരാമെഡിക്സ് ഏരിയയായി ഉപയോഗിക്കും. രണ്ട് ഓക്സിജൻ സിലിണ്ടറുകൾ സ്ഥാപിക്കാൻ ക്ലാമ്പുകൾ നൽകും. ഓരോ കാബിനിലുമുള്ള രണ്ട് മിഡിൽ ബെർത്തുകൾ ഒഴിവാക്കും. മെഡിക്കൽ ഉപകരണങ്ങൾ വെക്കാൻ ഓരോ കാബിനിലും കൂടുതൽ േബാട്ടിൽ ഹോൾഡർ സ്ഥാപിക്കും. ഉള്ളിൽ കൊതുക് പ്രവേശിക്കുന്നത് ഒഴിവാക്കാനും വായുസഞ്ചാരമുണ്ടാകാനും ജനലകളിൽ കൊതുക് വല നൽകും. ഓരോ കാബിനിലും കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ചുവപ്പ്, നീല, മഞ്ഞ നിറത്തിലുള്ള മൂന്ന് ഡസ്റ്റ് ബിൻ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.