കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതു മുന്നണി പ്രവേശനം ഉറപ്പായ സാഹചര്യത്തിൽ പാലാ കൈവിടേണ്ടിവരുമെന്ന ആശങ്കയിൽ എൻ.സി.പിയും മാണി സി. കാപ്പൻ എം.എൽ.എയും.
പാലാ വിടുന്നതിെല ബുദ്ധിമുട്ട് മാണി സി. കാപ്പൻ എൻ.സി.പി ദേശീയ, സംസ്ഥാന നേതൃത്വത്തെയും ഇടതു മുന്നണി നേതാക്കളെയും വീണ്ടും അറിയിച്ചെങ്കിലും പാർട്ടി നേതൃത്വവും ഇടതു മുന്നണിയിൽ സി.പി.ഐയും ഒഴികെ ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സി.പി.ഐ. ജോസ് പക്ഷത്തിന് അനുകൂല നിലപാടുമായി സി.പി.എം മുന്നോട്ടുപോകുന്നത് എൻ.സി.പിയെ പ്രതിസന്ധിയിലാക്കുകയാണ്. ഇടതുമുന്നണിയിൽ എത്തുന്നതോടെ ജോസ് കെ. മാണി രാജ്യസഭ സീറ്റ് രാജിവെച്ചാൽ പകരം മാണി സി. കാപ്പൻ രാജ്യസഭയിലേക്ക് പോകട്ടെയെന്നും സി.പി.എം നിർദേശിക്കുന്നുണ്ട്.
എങ്കിലും പാലാ വിട്ടുള്ള ഒെരാത്തുതീര്പ്പിനും താനില്ലെന്ന് എൻ.സി.പി നേതൃത്വത്തെ മാണി സി. കാപ്പന് അറിയിച്ചു കഴിഞ്ഞു. പാലാ ഇല്ലെങ്കില്‍ മറ്റുവഴികള്‍ തേടേണ്ടിവരുമെന്ന മുന്നറിയിപ്പ് കാപ്പന് വിഭാഗം പാർട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം വിഷയം ചര്‍ച്ച ചെയ്യും.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലർ മാണി സി. കാപ്പനെ കണ്ട് യു.ഡി.എഫ് സ്ഥാനാർഥിയായി പാലായിൽ മത്സരിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി കാപ്പൻ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ദേശീയ നേതൃത്വം തനിക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം അറിയിച്ചു. എൻ.സി.പിയിലെ പ്രശ്നങ്ങൾ വീക്ഷിക്കുന്ന യു.ഡി.എഫ്, സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.