കോട്ടയം: കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം വൈകില്ലെന്ന് ചെയർമാൻ കെ.എം. മാണി. കാത്തിരിക്കുക, മുന്നണി പ്രവേശനം എത്രയും വേഗം ഉണ്ടാകും. കേരള കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മാണി വ്യക്തമാക്കി.
ഏതുമുന്നണിയിലേക്കായിരിക്കും പാർട്ടി പ്രവേശിക്കുക എന്ന ചോദ്യത്തിന് കർഷകർക്കും കാർഷിക മേഖലക്കും ഗുണകരമായി പ്രവർത്തിക്കുന്നവർക്കൊപ്പമായിരിക്കും പാർട്ടി നിലകൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. പലതലങ്ങളിൽ ചർച്ച െചയ്തും ചിന്തിച്ചുറപ്പിച്ചുമായിരിക്കും മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനം എടുക്കുക. ചാടിക്കയറി തീരുമാനം എടുക്കില്ല. എന്നാൽ, എത്രയും വേഗം തീരുമാനം ഉണ്ടാകുകയും ചെയ്യും മാണി പറഞ്ഞു. മുന്നണിയിൽ ചേർക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ആരുെടയും അടുത്തേക്ക് പോയിട്ടില്ല.പാർട്ടി മുന്നോട്ടുവെക്കുന്ന അജണ്ട അംഗീകരിക്കുകയും പാർട്ടിയുടെ നയവും നിലപാടും സ്വീകരിക്കുകയും ചെയ്യുന്നവരോട് അടുക്കും.
യു.ഡി.എഫ് വീണ്ടും വിളിക്കുന്നുണ്ടല്ലോ എന്ന കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇനി നോക്കിയും കണ്ടും ആയിരിക്കും തീരുമാനമെന്നും പാർട്ടിക്ക് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമിെല്ലന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിനെ പലരും പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയിട്ടുണ്ട്. ഒപ്പം നിന്നവരുടെ കുത്തും കിട്ടിയിട്ടുണ്ട്. കുത്തുന്നവർക്കൊപ്പം പാർട്ടിയുണ്ടാകില്ല^മാണി പറഞ്ഞു. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഉൾപ്പെടെയുള്ളവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.