തിരുവനന്തപുരം: ക്രിസ്ത്യൻ മത ന്യുനപക്ഷ സമൂഹത്തെ വംശഹത്യ ചെയ്യുന്ന,യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന മണിപ്പൂരിൽ നിർഭയനായി ശ്രീ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനം ഫാസിസ്റ്റ് ഭരണത്തിൽ ഭയ വിഹ്വലരായിരിക്കുന്ന രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളിൽ പ്രതീക്ഷയും ആത്മ വിശ്വാസവും തിരിച്ചു കൊണ്ടുവന്നെന്നു കെപിസിസി വിലയിരുത്തി.
സർക്കാരിന്റെ എല്ലാ വിലക്കുകളും മറികടന്നു മണിപ്പൂരിലെത്തി ജനങ്ങളുടെ കണ്ണീരൊപ്പിയ രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിനൊപ്പം മണിപ്പൂരിൽ പ്രശ്നബാധിത മേഖലകളിലെ സന്ദർശനത്തിനും എ ഐ സി സി യുടെ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിനെയും പ്രത്യേക പ്രമേയത്തിലൂടെ കെപിസിസി നേതൃയോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.