കർണാടകയുടെ യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ മഞ്ചേശ്വരം എം.എൽ.എ സുപ്രീംകോടതിയിൽ

കാസർകോട്: കർണാടക സർക്കാറിന്‍റെ അന്തർ സംസ്ഥാന യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ ഹരജിയുമായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ എം.എൽ.എ ഹരജി നൽകി. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തിൽ നിന്നുള്ള ‍യാത്ര സുഗമമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

കേ​ര​ള​ത്തി​ൽ​ നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി​ക​ൾ നേരത്തെ കേരള ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. അ​തി​ർ​ത്തി​ക​ട​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കും മ​റ്റും പോ​കാ​ൻ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ര​ട​ക്കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​റിെൻറ ജൂ​ലൈ 31ലെ ​ഉ​ത്ത​ര​വി​നെ​തി​രെ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ആ​ർ. ജ​യാ​ന​ന്ദ എ​ന്നി​വ​രാണ് കോടതിയെ സമീപിച്ചിരുന്നത്.

വിഷയം​ കേ​ര​ള ഹൈ​കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല​ല്ലെ​ന്ന് വി​ല​യി​രു​ത്തിയാണ് ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ര​ജി​ക​ൾ ത​ള്ളി​യ​ത്. ക​ർ​ണാ​ട​ക ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യേ കാ​ണാ​നാ​കൂ​വെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. പൂ​ർ​ണ​മാ​യ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണം യു​ക്തി​പ​ര​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യാണെന്നും ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ക​ർ​ണാ​ട​ക സ​ര്‍ക്കാ​റിന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ​ന​ൽ​കു​ന്ന സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക​ളി​ലെ ആ​രോ​പ​ണം. 

Tags:    
News Summary - Manjeswaram MLA in Supreme Court against Karnataka's travel restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.