അടിമാലി: സ്വകാര്യ റിസാേർട്ട് ഉടമയെ സ്വന്തം റിസാേർട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം വിരിപാറയിലെ എലിഫൻറ് ഗാർഡൻ റിസാേർട്ട് ഉടമ എറണാകുളം പച്ചാളം ചെറുപുന്നത്തിൽ ബാസ്റ്റിൻ ജെയ്സൺ ലൂയിസ് (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയാേടെ ഇദ്ദേഹത്തിെൻറ തന്നെ വിസ്പറിഗ് ഗ്ലെെഡിംഗ് റിസാേർട്ടിനാേട് ചേർന്ന സ്വന്തം കിടപ്പു മുറിയിലാണ് തൂങ്ങി മരിച്ചത്.
ജീവനക്കാരാണ് കണ്ടത്. കതകും ജനലും ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. ഒന്നര വർഷത്താേളമായി റിസാേർട്ടുകൾ അടച്ചിരിക്കുകയാണ്. ഇത് വരുമാനം ഇല്ലാതാക്കിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി പറയുന്നില്ല. ബന്ധുക്കൾ എത്തിയിട്ടില്ല. മാങ്കുളത്തെ ആദ്യ റിസാേട്ടാണ്. മാങ്കുളത്തിെൻറ ടൂറിസം സാധ്യത ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നതിൽ നിർണ്ണായക സംഭാവന നൽകിയിട്ടുണ്ട്. ടൂറിസം മേഖലയിലെ കഴിഞ്ഞ രണ്ടു വർഷമായുള്ള തകർച്ചയാവാം ജീവനൊടുക്കാൻ കാരണമായത്. ഭാര്യ മേരി, മക്കൾ അമൽ, അശ്വനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.