അഞ്ചൽ(കൊല്ലം): അടിപിടിക്കേസിൽ പ്രതിചേർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ കാണാതായി. ഏറം സ്വദേശി മനോജിനെയാണ്(28) കഴിഞ്ഞദിവസം രാത്രി പൊലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായത്. മനോജ് സ്റ്റേഷനിൽ നിന്ന് ഒാടി രക്ഷപ്പെെട്ടന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, കസ്റ്റഡിയിൽ മനോജിന് ക്രൂര മർദനമേറ്റ സാഹചര്യത്തിൽ കാണാതായതിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അഞ്ചൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഏതാനും ദിവസം മുമ്പ് ഏറം ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ അടിപിടിക്കേസിലാണ് മനോജിനെ പ്രതിേചർത്തത്. കഴിഞ്ഞദിവസം ഏറത്തുനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. രാത്രി പേത്താടെ ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനിലെത്തി മനോജിന് ഭക്ഷണം വാങ്ങി നൽകിയിരുന്നു. പൊലീസ് തന്നെ ക്രൂരമായി മർദിെച്ചന്ന് ഇൗ സമയം മനോജ് പറഞ്ഞത്രെ. സ്റ്റേഷനിൽ നിന്ന് മടങ്ങിയ ബന്ധുക്കൾ രാത്രി 11.30 ഒാടെയാണ് മനോജിനെ കാണാനിെല്ലന്ന വിവരം അറിയുന്നത്.
ലോക്കപ്പിെൻറ ഭാഗം സി.സി.ടി.വി കാമറ നിരീക്ഷണത്തിലായതിനാൽ അവിടെ നിന്ന് പുറത്തിറക്കിയശേഷം മനോജിനെ മർദിച്ചതാവാമെന്നാണ് ബന്ധുക്കളുടെ പരാതി. മനോജ് ‘ഒാടിേപ്പായെന്ന’ പൊലീസിെൻറ വിശദീകരണത്തെതുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്. അന്വേഷിച്ച് കണ്ടെത്താമെന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.