പെരിന്തൽമണ്ണ: വാക്കുതര്‍ക്കത്തിനിടെ സ്കൂട്ടറിന്റെ താക്കോല്‍ കൊണ്ട് യുവാവിന്റെ കണ്ണില്‍ കുത്തിപ്പരിക്കേല്പിച്ചതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ എരവിമംഗലം ദേവസ്വംപറമ്പ് പുറംതോട്ടത്തില്‍ മുഹമ്മദ് ഷമ്മാസിനെയാണ് (30) പെരിന്തല്‍മണ്ണയില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.
ഡിസംബര്‍ 24ന് പകല്‍ മൂന്നരയോടെ ആനത്താനം കള്ളുഷാപ്പിന് സമീപത്തായിരുന്നു സംഭവം. എരവിമംഗലം വടക്കേതില്‍ വിനയെൻറ (35) ഇടതുകണ്ണിെൻറ കാഴ്ചയാണ് നഷ്ടപ്പെട്ടത്. സംഭവദിവസം ആനത്താനം കള്ളുഷാപ്പില്‍നിന്ന് വിനയനെ ഷമ്മാസ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഇതിനിടെ ഷമ്മാസ് സ്കൂട്ടറിെൻറ താക്കോല്‍ ഉപയോഗിച്ച് കണ്ണില്‍ കുത്തുകയായിരുന്നു.
ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ച വൈകീട്ട് എസ്.ഐ വി. ഹേമലതയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ അബ്ദുൽ സലീം, സി.പി.ഒമാരായ പ്രഭുല്‍, ഷഫീഖ്, കബീര്‍, ഷാലു, മിഥുന്, സജീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.