നാദാപുരം: മൻസൂർ വധക്കേസ് പ്രതി പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ കൂലോത്ത് രതീഷിെൻറ പോസ്റ്റ് മോർട്ടം നടപടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. ഉച്ചക്ക് ഒന്നോടെയാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. നാദാപുരത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് വൻ സുരക്ഷാ സന്നാഹത്തിൽ. രാവിലെ എട്ടരക്ക് ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ 11 മണിയോടെ പൂർത്തിയാക്കി. ബാലുശ്ശേരിയിൽനിന്ന് കൊണ്ടുവന്ന പൊലീസ് നായ സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് നായ ആദ്യം പോയിനിന്നത് തൂങ്ങിയ സ്ഥലത്തുനിന്ന് അൽപം മാറിയാണ്.
ഇവിടെനിന്ന് ഇയാൾ ഉപയോഗിച്ചതായി കരുതുന്ന മാസ്ക് കണ്ടെത്തി. രാഷ്ട്രീയ വിവാദം ഉണ്ടായിരുന്നതിനാൽ ഫോറൻസിക് വിദഗ്ധർ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇയാളെ അടുത്തറിയാവുന്ന അഞ്ചുപേരെ സാക്ഷികളാക്കിയാണ് ഇൻക്വസ്റ്റ് നടപടികൾ അവസാനിപ്പിച്ചത്. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയ വളയം സി.ഐ പി.ആർ. മനോജ് പറഞ്ഞു. വിജനവും ആൾപാർപ്പില്ലാത്തതുമായ സ്ഥലത്ത് ഇയാൾ എങ്ങനെ എത്തി എന്ന് ആർക്കും അറിവില്ല. വെള്ളിയാഴ്ച െവെകീട്ടാണ് കേസിലെ രണ്ടാം പ്രതിയും സി.പി.എം പ്രവർത്തകനുമായ കൂലോത്ത് രതീഷിെന (36) ചെക്യാട് പഞ്ചായത്തിലെ കായലോട് താഴ അരുണ്ടയിലെ കൂളിപ്പാറ കിഴക്കേചാലിൽ പറമ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചെക്യാട് ബാങ്കിനു സമീപം വർക് ഷോപ്പ് നടത്തുകയായിരുന്ന രതീഷ്, കൊല്ലപ്പെട്ട മൻസൂറിെൻറ സമീപവാസിയാണ്.
ഓമശ്ശേരി: കണ്ണൂരിലെ പുല്ലൂക്കര പാറാലിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വഷിക്കുന്ന പൊലീസ് സംഘം ഓമശ്ശേരിയിലെത്തി. പ്രതികളിലൊരാളുടെ ബന്ധു ഓമശ്ശേരിയിലുണ്ട്. അവരുടെ വീട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടോ എന്നന്വേഷിക്കുന്നതിനാണ് തലശ്ശേരിയിൽനിന്നുള്ള വനിത പൊലീസ് ഉൾപ്പെട്ട സംഘം ഓമശ്ശേരിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.