കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്ര്സ നേതാവ് കെ. സുധാകരൻ. പ്രതിയായ രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ട്. നിരവധി തെളിവുകൾ കൈയ്യിലുള്ള ആളാണ് രതീഷ് എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
രതീഷിന്‍റെ പക്കലുള്ള തെളിവുകൾ പുറത്തുവന്നാൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട യഥാർഥ നേതാക്കളുടെ ചിത്രം പുറത്തുവരുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അതിനാലാണ് പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.
യു.ഡി.എഫ് തീരുമാനിച്ചാൽ രണ്ട് ദിവസം കൊണ്ട് പ്രതികളെ പിടിക്കും. പ്രതികളെ പിടികൂടാൻ പൊലീസ് അനുവദിച്ചാൽ ആ വെല്ലുവിളി യു.ഡി.എഫ് സ്വീകരിക്കും. പ്രതികൾ ഒരിടത്തും ഒളിവിൽ പോയിട്ടില്ലെന്നും തൊട്ടടുത്ത പ്രദേശങ്ങളിൽ അവർ ഉണ്ടെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
മൻസൂർ വധത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.