പെരിങ്ങത്തൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിെൻറ കൊലപാതകത്തിൽ ഉൾപ്പെട്ട നാലാം പ്രതി ശ്രീരാഗിേൻറതെന്ന് കരുതുന്ന ഷർട്ട് അന്വേഷണസംഘം കെണ്ടത്തി. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്ത പറമ്പിൽനിന്നാണ് ഞായറാഴ്ച ഷർട്ട് കണ്ടെടുത്തത്. കൊലക്ക് ശേഷം രക്ഷപ്പെടുന്നതിനിടയിൽ തെളിവ് നശിപ്പിക്കുന്നതിനാവാം ഷർട്ട് ഉപേക്ഷിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതിനിടെ ഐ.ജി സ്പർജൻ കുമാർ, ഡിവൈ.എസ്.പി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം മൻസൂറിെൻറ വീട് ഞായറാഴ്ച സന്ദർശിച്ചു. തിങ്കളാഴ്ച അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതിെൻറ ഭാഗമാണ് സംഘം വീട്ടിലെത്തിയത്. മൻസൂർ കൊല്ലപ്പെട്ട സ്ഥലവും സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് സംഘം മടങ്ങിയത്.
അതിനിടെ, കേസിലെ പ്രതി രതീഷിെൻറ മൃതദേഹം ശനിയാഴ്ച രാത്രി നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.