മുളന്തുരുത്തി: യു.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍നിന്നും നിരവധി പ്രവര്‍ത്തകര്‍ ലോക് താന്ത്രിക് ജനതാദളിൽ (എല്‍.ജെ.ഡി) ചേര്‍ന്നു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ വേട്ടയാടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാർ നടപടികള്‍ ജനാധിപത്യവിരുദ്ധമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാര്‍ എം.പി പറഞ്ഞു.
മുളന്തുരുത്തി തോമട്ടേല് ഹാളില്‍ നടന്ന ലയന സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി എല്‍ദോ ജോസഫ് പടിപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു.
എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന കെ.ജെ. സോഹന്‍, യുവമോര്‍ച്ച മുന്‍ ജില്ല വൈസ് പ്രസിഡൻറ് പി.എച്ച്. ശൈലേഷ്കുമാര്‍, എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ്, മാത്യു ജോണ്‍, പി.ജെ. ജോസി, എം.എ. ടോമി, ജയ്സണ്‍ പാനിക്കുളങ്ങര, അഡ്വ.വി.എസ്. ശ്രീജിത്ത്, മനോജ് ഗോപി, റഷീദ് ശ്രീമൂലനഗരം, ജി. ജയേഷ്, കുഞ്ഞന്‍ ശശി, ടോണി മണിയംകോട്, രാജന് മുളന്തുരുത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.