മാവോവാദി യോഗം: അന്തിമവാദം തുടങ്ങി

കൊച്ചി: മാവേലിക്കരയില്‍ മാവോവാദി യോഗം നടത്തിയെന്ന കേസില്‍ അന്തിമവാദം തുടങ്ങി. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് വാദം കേള്‍ക്കുന്നത്. മാവേലിക്കര മാങ്കാംകുഴി കരിവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), കല്‍പാക്കം ഇന്ദിര ഗാന്ധി അറ്റോമിക് റിസര്‍ച് സെന്‍ററിലെ റിട്ട. സയന്‍റിസ്റ്റ് ചെന്നൈ രാജാക്കില്‍പാക്കം ഗോപാല്‍ (55), കൊല്ലം മയ്യ് കൈപ്പുഴ ദേവരാജന്‍ (53), ചിറയിന്‍കീഴ് ഞാറയില്‍ക്കോണം ചരുവിള ബാഹുലേയന്‍ (53), മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്നത്.

2012 ഡിസംബര്‍ 29ന് മാവേലിക്കര ചെറുമഠം ലോഡ്ജില്‍ മാവോവാദി അനുകൂലയോഗം നടത്തിയെന്നാരോപിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോവാദി അനുകൂല സമീപനം പുലര്‍ത്തുന്ന റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍.ഡി.എഫ്) തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും എത്തിക്കുന്നതിന്‍െറ ഭാഗമായാണ് രഹസ്യയോഗം നടത്തിയതെന്നാണ് എന്‍.ഐ.എയുടെ കണ്ടത്തെല്‍. ഇവര്‍ക്കെതിരെ ഗൂഢാലോചന, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 10, 13, 38, 39 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - maoist meeting case in nia court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.