കണ്ണൂർ കൊട്ടിയൂരിൽ മാവോവാദി സാന്നിധ്യം; എത്തിയത് സ്ത്രീകളടക്കം യൂണിഫോം ധരിച്ച ആയുധധാരികൾ

കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂരിൽ മാവോവാദികളുടെ സംഘമെത്തി. കൂനംപള്ള കോളനിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന നാലംഗ മാവോവാദി സംഘമെത്തിയത്. നാലു പേരും യൂണിഫോം ധരിച്ച ആയുധധാരികളായിരുന്നു.

ഇന്നലെ രാത്രി എട്ടു മണിയോടെ കോളനിയിൽ താമസിക്കുന്ന ദിനേശൻ എന്ന ആളുടെ വീട്ടിലാണ് സംഘമെത്തിയത്. മൊബൈൽ ചാർജ് ചെയ്ത സംഘം അരി അടക്കം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മടങ്ങിയത്.

ദിനേശൻ അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് കൊട്ടിയൂരിന് സമീപത്തെ കോളനിയിൽ അഞ്ചംഗ മാവോവാദികളുടെ സംഘം എത്തിയിരുന്നു. ഇവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു.

Tags:    
News Summary - Maoist presence in Kannur Kottiyoor; Uniformed armed men including women arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.