കാളികാവ്: ചോക്കാട് കല്ലാമൂലയില്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരനായ യുവ ശാസ്ത്രജ്ഞെൻറ പിതാവിനെ മാവോവാദികളെന്ന് സംശയിക്കുന്നവര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ഭീഷണിയുണ്ടായത്. പെരുന്നാള്‍ ലീവില്‍ ഇദ്ദേഹം വീട്ടിലെത്തിയത് സ്ഥിരീകരിക്കാനാണ് ആദ്യം സമീപിച്ചത്. പൊലീസിന് വിവരം കൈമാറി എന്നുള്ള ധാരണയിലാണ് ചൊവ്വാഴ്ചയും ഭീഷണിപ്പെടുത്തിയത്.
കാളികാവിലേക്ക് പോകുകയായിരുന്ന പിതാവിനെ ടി.എൻ 4612 ബോക്‌സര്‍ ബൈക്കില്‍ പിന്തുടർന്ന അജ്ഞാതനാണ് ഭീഷണിപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുല്ലങ്കോടിനടുത്താണ് സംഭവം. ‘ശാസ്ത്രജ്ഞന് പൊലീസ് സംരക്ഷണമില്ലേ എന്നും ഒറ്റുകാര്‍ക്ക് മരണമാണ് ശിക്ഷയെന്നും’ ഭീഷണിപ്പെടുത്തി. നിമിഷങ്ങള്‍ക്കകം ഇയാൾ വന്ന വഴി തിരിച്ച് പോയി.
വിവരമറിഞ്ഞ് വണ്ടൂര്‍, നിലമ്പൂര്‍ സി.െഎയും തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചു. പൊലീസ് പട്രോളിങുമുണ്ട്. കഴിഞ്ഞ ദിവസം പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ വെച്ചാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. അന്ന് തമിഴ് സംസാരിക്കുന്നയാളാണ് ശാസ്ത്രജ്ഞന്‍ വീട്ടിലെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചത്. കൂടെ മൂന്നുപേരുമുണ്ടായിരുന്നു. ഇവർ തോക്കുധാരികളാണെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.