പൂജാരിയായ പിതാവ് പാടിപ്പഠിപ്പിച്ച ഇശലുകൾ ശ്രുതിമധുരമായി അവതരിപ്പിച്ച മകന് മാപ്പിളപ്പാട്ടിൽ എ ഗ്രേഡ്. ആസ്വാദകർക്കിടയിലുണ്ടായിരുന്ന ഗാനരചയിതാവ് നേരിട്ടെത്തി അഭിനന്ദിക്കുക കൂടി ചെയ്തപ്പോൾ കോട്ടയം കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ എ. ദേവദത്തിന് സന്തോഷം ഇരട്ടിയായി.
‘ഖദ്ർ കത്തും കിരികിടമാ ലങ്കും കത്തിവിളങ്കണ കസറകമേ...’ എന്ന ഇശൽ, സ്കൂളിലെ അധ്യാപകൻ വഴിയാണ് ദേവദത്തിന് കിട്ടിയത്. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന മകന് അച്ഛൻ തിരുവാർപ്പ് സ്വദേശി അഭിലാഷാണ് പാട്ടിലെ വരികൾ പാടിക്കൊടുത്ത് പരിശീലിപ്പിച്ചത്. അച്ഛെൻറ ശിക്ഷണത്തിൽ വേദമന്ത്രങ്ങൾ ഉരുവിടുന്നതുപോലെ മാപ്പിളപ്പാട്ടും ദേവദത്തിന് വേഗത്തിൽ വഴങ്ങി.
പാടിക്കഴിഞ്ഞപ്പോൾ ഗാനരചയിതാവ് ഫൈസൽ കന്മനം ദേവദത്തിെന കാണാനെത്തി. ഗാനരചയിതാവിൽ നിന്ന് ലഭിച്ച അനുഗ്രഹാശിസ്സുകൾ വിലമതിക്കുന്നതായി കുടുംബം പറഞ്ഞു. പരിചമുട്ട് കളിയിലും ദേവദത്തിന് എ ഗ്രേഡ് ലഭിച്ചു. മാതാവ്: സജിത. സഹോദരി: ശിവഗംഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.