കോഴിക്കോട്: വന്യമൃഗങ്ങളിൽ നിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമശനമാണ് ബിഷപ് നടത്തിയത്. എബ്രഹാം എന്ന കർഷകൻ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്തിെൻറ ആക്രമണത്തിൽ മരണമടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്.
മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്ന് ബിഷപ് ചോദിക്കുന്നു.
മനുഷ്യജീവന് സംരക്ഷണം ഒരുക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയാത്തത് പ്രതിഷേധാത്മകമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കേരള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ അതിശക്തമായ സമരത്തിന് നേതൃത്വം നൽകും.
സാസ്‌കാരിക കേരളമെന്ന് പറയാന്‍ ലജ്ജ തോന്നുകയാണ്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ കഴിയും വിധം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കേരളം പാഠമാക്കണം. എബ്രഹാമിെൻറ കുടുംബത്തിെൻറ പൂർണ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ബിഷപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.