ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമ ായ ജയറാം രമേശ്. മരടിലേതിന് സമാനമായ നിയമലംഘനമാണ് ഡി.എൽ.എഫ് ഫ്ലാറ്റ് കേസിലും മുംബൈ ആദർശ് ഹൗസിങ് കോംപ്ലക്സ് കേസില ും ആരോപിക്കപ്പെട്ടത്. മരട് ഫ്ലാറ്റ് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് എന്തു കൊണ്ടാണെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ അപ്പാർട്ടുമെന്‍റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എൽ.എഫ് ഫ്ലാറ്റ് കേസിൽ പിഴ ചുമത്തി അത് ക്രമവൽകരിച്ചു നൽകി. ആദർശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തു കൊണ്ട് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് -ജയറാം രമേശ് ചോദിക്കുന്നു.
Supreme Court has ordered demolition of apartments in Kochi that violate Coastal Regulation Zone rules. Yet, in similar case of violation it imposed penalty on DLF & regularised. It had stayed the demolition of Adarsh housing complex in Mumbai. Why such differential treatment?
— Jairam Ramesh (@Jairam_Ramesh) September 12, 2019
മരടിലെ ഫ്ലാറ്റുകൾ സെപ്റ്റംബർ 20നകം പൊളിക്കണമെന്നാണ് സംസ്ഥാന സർക്കാറിന് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി മരട് നഗരസഭ അധികൃതർ നോട്ടീസ് കൈമാറാൻ എത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഉത്തരവിനെതിരെ ഫ്ലാറ്റുകളിലെ താമസക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.