കടയ്ക്കൽ: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയ കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ് ഐ മടത്തറ മേഖല കമ്മിറ്റിയംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ സെമിഖാനെ ഡി.വൈ.എഫ്.ഐയിൽനിന്ന് പുറത്താക്കി. കേസിൽ സെമിഖാനെ സംരക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടന്നുവെന്ന വിർമശനങ്ങൾക്കിടെയാണ് സംഘടനാതല നടപടി സ്വീകരിച്ചത്.
അതേസമയം കൂടുതൽ ചോദ്യംചെയ്യാനായി സെമിഖാനെ ചിതറ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 2021-22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയത്. 16 മാർക്കാണ് പരീക്ഷയിൽ ലഭിച്ചത്. ഇത് 468 മാർക്ക് ആക്കി വ്യാജരേഖയുണ്ടാക്കി. മറ്റ് കുട്ടികൾക്ക് പ്രവേശനം കിട്ടിയിട്ടും തനിക്ക് ലഭിക്കുന്നില്ലെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയും ചെയ്തു.
കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കൃത്രിമം തെളിഞ്ഞത്. ജൂൺ 29ന് സെമിഖാനെ പിടികൂടിയെങ്കിലും പൊലീസ് വിവരങ്ങകൾ പുറത്തുവിട്ടിരുന്നില്ല. സെമിഖാനെ കോടതിയിൽ ഹാജരാക്കിയ വിവരമടക്കം രഹസ്യമാക്കാൻ പൊലീസ് ശ്രമിച്ചു. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായെന്ന ആരോപണവുമായി കെ.എസ്.യു അടക്കം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.