മർകസ് പീസ് കോൺഫറൻസ് ജിൻജി കെ.എസ് മസ്താൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ 45ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പീസ് കോൺഫറൻസ് തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജിൻജി കെ.എസ്. മസ്താൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്കൊണ്ട് ധാർമ്മികത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള സമ്മേളനത്തിൽ പ​ങ്കെടുത്തില്ല. അദ്ദേഹത്തിന്റെ അസൗകര്യം കാരണമാണ് പ​ങ്കെടുക്കാതിരുന്നതെന്ന് മർകസ് അധികൃതർ അറിയിച്ചു.


എ.എം. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം എൽ എ എന്നിവർ സംസാരിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി.

ഉലമ സമ്മിറ്റ് 

സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ഉലമ സമ്മിറ്റ് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തി. കോടമ്പുഴ ബാവ മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Tags:    
News Summary - markaz conference 2023 peaceconference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.