െകാച്ചി: മാർത്താണ്ഡം കായൽ ഇനി നികത്തരുതെന്നും വില്ലേജ് ഒാഫിസർ നൽകിയ സ്റ്റോപ് മെമ്മോയിലെ നടപടികൾ കർശനമായി പാലിക്കണമെന്നും ഹൈകോടതി. മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ 10 ദിവസത്തിനകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. മന്ത്രിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്ത് അംഗം ബി.കെ. വിനോദാണ് ഹരജി നൽകിയത്.
കായൽ നിലം നികത്തുന്നത് തടഞ്ഞ് സ്റ്റോപ് മെമ്മോ നൽകിയിരുന്നെന്ന് സർക്കാർ വിശദീകരിച്ചു. പകർപ്പ് ഹാജരാക്കുകയും ചെയ്തു. ഇപ്പോൾ നികത്ത് നടക്കുന്നില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇനി നികത്തൽ പാടില്ലെന്നും റവന്യൂ അധികൃതർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചത്. 1957ലെ ഭൂപരിഷ്‌കരണ നിയമവും 1970ലെ ചട്ടങ്ങളും ലംഘിച്ച് കായൽ കൈയേറിയെന്നാണ് ഹരജിയിലെ ആരോപണം.
സര്‍ക്കാര്‍ ഭൂമി, മിച്ചഭൂമി, പുറമ്പോക്ക് ഭൂമി എന്നിവ ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ട്. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിലം നികത്തുന്നത്. ഭൂമിയുടെ ഡാറ്റബാങ്ക് തയാറാക്കണമെന്ന സുപ്രീംകോടതി നിർദേശം മന്ത്രി അട്ടിമറിക്കുകയാണ്. കൈനകരി വില്ലേജിലെ കൈയേറ്റഭൂമി സർവേ നടത്തി സർക്കാർ തിരിച്ചുപിടിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.