തിരുവനന്തപുരം: പത്മവ്യൂഹം ചമച്ച് മുഖ്യമന്ത്രിയെ കൊണ്ടുനടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രിയെ സാധാരണക്കാരിൽ നിന്ന് അകറ്റാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥർ പയറ്റുന്നതെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. പൊലീസിെൻറ കാര്യക്ഷമത വര്‍ധിപ്പിക്കാൻ മുഖ്യമന്ത്രി വിളിച്ച മുന്‍ ഡി.ജി.പിമാരുടെ യോഗത്തിലാണ് സെൻകുമാർ പൊലീസിനെതിരെ ആഞ്ഞടിച്ചത്. താൻ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കുകയും ചെയ്തു.
സെൻകുമാറിെൻറ ശത്രുക്കളെല്ലാം സർക്കാറിെൻറ മിത്രമാണെന്ന് കരുതരുത്. അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനും മാത്രം പ്രവർത്തിക്കുന്ന ധാരാളം ഉദ്യോഗസ്ഥർ സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രിയെ സാധാരണക്കാരിൽ നിന്ന് അകറ്റുകയാണ് ഇവർ ചെയ്യുന്നത്. അനാവശ്യമായി സുരക്ഷ വർധിപ്പിക്കുന്നത് അതിെൻറ ഭാഗമാണ്. മുഖ്യമന്ത്രിക്കും പൊലീസ്മേധാവിക്കുമിടയിൽ അനൗദ്യോഗിക ‘ആഭ്യന്തരമന്ത്രി’ ഉണ്ടാകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
ചില ഐ.പി.എസ് ഓഫിസർമാർക്ക് അനധികൃത സമ്പാദ്യവും താൽപര്യങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. അത്തരക്കാരെ ഭരണം കൈയാളാൻ അനുവദിച്ചാൽ തിക്തഫലമുണ്ടാകും. പൊലീസ് മേധാവിയെ സഹായിക്കേണ്ട പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽ പോലും ഡി.ജി.പിക്ക് നിയന്ത്രണമില്ല. പൊലീസ് സ്റ്റേഷനുകളിൽ അസോസിയേഷൻ നേതാക്കളുടെ ഭരണം കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ പൊലീസ് തന്നെ ഇല്ലാതാകും. എസ്.എച്ച്.ഒ-ഡിവൈ.എസ്.പി പരിഷ്കരണം ഒരു പഠനവും നടത്താതെയാണ്. കുറ്റാന്വേഷണം ശരിയായി അറിയാവുന്ന ഉദ്യോഗസ്ഥർ സേനയിൽ കുറഞ്ഞുവരുന്നതായും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.