തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ നിയമനതട്ടിപ്പ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വൻ നിയമനതട്ടിപ്പ്, നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി റിക്രൂട്ട്മെന്‍റ് ബോർഡ്. ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ തസ്തികകളില്‍ വ്യാജ നിയമനഉത്തരവ് നല്‍കിയതും സാമ്പത്തികതട്ടിപ്പ് നടത്തിയതും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പിനെപ്പെറ്റി തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും പൊലീസ് ഊര്‍ജിതമായി ഇടപെട്ടില്ലെന്ന് ബോർഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ ആരോപിച്ചു.

കായംകുളത്തെ വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും ഉൾപ്പെടെയാണ് പരാതി നല്‍കിയത്. എന്നിട്ടും െപാലീസ് കാര്യമായി ഇടപെട്ടില്ല. ബോർഡ് തന്നെ കുറ്റക്കാരെ കണ്ടെത്തണമെന്ന നിലയിലായിരുന്നു പൊലീസിന്‍റെ നീക്കം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോഴാണ് പൊലീസ് അനങ്ങിയത്. നാലുകേസുകളിലായി മൂന്നുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ നീക്കങ്ങൾ ഉണ്ടായില്ല. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിെര മുഖ്യമന്ത്രിയെ സമീപിക്കുമെന്നും രാജഗോപാലന്‍നായര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ഉദ്യോഗാര്‍ഥികളെ നിശ്ചയിക്കുന്നത് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, വൈക്കം ക്ഷേത്രകലാപീഠം, റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‍റെ തിരുവനന്തപുരത്തെ ആസ്ഥാന കാര്യാലയം എന്നിവിടങ്ങളിൽ ക്ലര്‍ക്ക്, ചവറ ക്ഷേത്രത്തിലെ ശാന്തിക്കാരൻ എന്നീ പോസ്റ്റുകളിലേക്കാണ് തട്ടിപ്പുകാർ വ്യാജനിയമന ഉത്തരവ് നല്‍കിയത്. ബോര്‍ഡ് ആസ്ഥാനത്തെ ജീവനക്കാരന്റെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവും ചിലര്‍ക്ക് ലഭിച്ചു. ക്ലര്‍ക്ക് നിയമനത്തിനുള്ള പരീക്ഷ മാറ്റിയെന്നായിരുന്നു ഒരാള്‍ക്ക് രേഖാമൂലം കിട്ടിയ അറിയിപ്പ്. പരീക്ഷയില്ല, സര്‍ട്ടിഫിക്കറ്റ് പരിശോധനയേ ഉണ്ടാകൂ എന്നായിരുന്നു അടുത്ത അറിയിപ്പ്. വൈകാതെ നിയമന ഉത്തരവും നല്‍കി. ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും ലെറ്റര്‍പാഡും മുദ്രയും അടക്കമാണ് നിയമന ഉത്തരവുകൾ. ചെന്നൈയിലെ പ്ലേസ്‌മെന്റ് സെന്റര്‍ വഴിയാണ് ഇവ തയാറാക്കിയത്.

ബോര്‍ഡ് കോളജിലെ അധ്യാപകന്റെ ഭാര്യയുള്‍പ്പെടെയുള്ളവർ പണം നല്‍കി. തട്ടിപ്പിനിരയായവർ പരാതി നല്‍കിയില്ല. ചെയര്‍മാനും അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

പലരും നൽകിയത്​ ലക്ഷങ്ങൾ, തട്ടിപ്പ്​ പുറത്തുവന്നത്​ കത്ത്​ കൈപ്പറ്റാത്തതിനെതുടർന്ന്​

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പു​റ​ത്ത​റി​യാ​ൻ കാ​ര​ണ​മാ​യ​ത്​ സ്ഥാ​പ​നം അ​യ​ച്ച ക​ത്ത്​ മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്. ചെ​ന്നൈ​യി​ലെ ഒ​രു സ്ഥാ​പ​നം അ​യ​ച്ച ക​ത്ത്​ മ​ട​ങ്ങി​യ​തും അ​ത്​ ത​പാ​ൽ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തു​മാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഹ​രി​കൃ​ഷ്ണ​ന്‍ ചെ​ന്നൈ​യി​ലെ സ്ഥാ​പ​നം അ​യ​ച്ച നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യി​രു​ന്നി​ല്ല. ത​പാ​ല്‍ വ​കു​പ്പി​ലെ പ്ര​ത്യേ​ക വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ദേ​വ​സ്വം റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ര്‍ഡി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നു​ള്ള ക​ത്താ​ണി​തെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.

അ​ക്കാ​ര്യം റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ബോ​ർ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തോ​ടെ ബോ​ർ​ഡ്​ ഉ​ണ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​തേ​പ്പ​റ്റി ചെ​ന്നൈ, കേ​ര​ള ഡി.​ജി.​പി​മാ​ര്‍ക്ക് ബോ​ര്‍ഡ് പ​രാ​തി ന​ല്‍കി​യ​ത്. എ​ന്നാ​ൽ, കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ല​രും ല​ക്ഷ​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി കൈ​മാ​റി​യി​ട്ടു​ള്ള​ത്. ദേ​വ​സ്വം ബോ​ര്‍ഡി​ല്‍ നി​യ​മ​നം കി​ട്ടാ​ന്‍ പേ​ട്ട സ്വ​ദേ​ശി ഏ​ഴ​ര​ല​ക്ഷം രൂ​പ​യാ​ണ് ന​ല്‍കാ​ന്‍ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്.

ര​ണ്ടു​ല​ക്ഷം മു​ന്‍കൂ​റാ​യി ന​ല്‍കി​യെ​ന്നും വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 18ന്​ ​ദേ​വ​സ്വം ബോ​ർ​ഡി​ലെ 50 ക്ല​ര്‍ക്കു​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 1.10 ല​ക്ഷം പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്. ഏ​ഴ്​ ജി​ല്ല​ക​ളി​ലാ​യി 468 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Massive recruitment fraud in Travancore Devaswom Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.