കൊച്ചി: തനിക്കെതിരെ സി.പി.എം ഉന്നയിച്ച ആരോപണങ്ങളിൽ ആരോഗ്യപരമായ ഏത് സംവാദത്തിനും ചർച്ചക്കും തയാറാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. വിഷയത്തിൽ നൂറുശതമാനം സുതാര്യത വരണമെന്നാണ് ആഗ്രഹം. ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. എന്നാൽ, തൃപ്തി വരാത്തപോലെ പല കോണുകളിൽനിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്, അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും മറുപടി പറയാൻ ആഗ്രഹിക്കുകയാണെന്നും അതിനായി ചില വ്യവസ്ഥകൾ മുന്നോട്ടുവെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും ഒക്കെയായി ബന്ധപ്പെട്ടതായതിനാൽ ഇടുക്കി ജില്ലയിൽനിന്നുള്ള ഒരു സി.പി.എം നേതാവോ എം.എൽ.എയോ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. താൻ മുന്നോട്ട് വെക്കുന്ന പേര് ഇടുക്കിയിൽനിന്നുള്ള മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ എം.എം. മണിയുടേതാണ്. ഇതാണ് തനിക്ക് ഇതിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി.
ഒരു കാര്യമേ അവസാനമായി പറയാനുള്ളൂ. കാര്യങ്ങൾക്ക് വ്യക്തത വന്നാലും വീണ്ടും പുകമറ സൃഷ്ടിക്കാൻ വേണ്ടി മാത്രം ഒരു മാധ്യമ സ്ഥാപനത്തെയോ അതിന്റെ വിശ്വാസ്യതയെയോ അതിലെ ഉന്നത സ്ഥാനങ്ങളെയോ ദയവുചെയ്ത് ദുരുപയോഗം ചെയ്യരുത്. കുടുംബ വീട്ടിൽ നടത്താൻ പോകുന്ന റവന്യൂ പരിശോധനയെ സ്വാഗതം ചെയ്യുന്നു. അപ്പനപ്പൂപ്പന്മാരുടെ സ്വത്താണത്. മുമ്പുണ്ടായിരുന്ന തൊഴുത്ത് മാറ്റി ആളുകളെ കാണുന്നതിനായി ഓഫിസ് സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്താണ് ആ സംവിധാനമുണ്ടാക്കിയത്. അത് വന്ന് പരിശോധിക്കട്ടെ -കുഴൽനാടൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.