വനിത കമീഷൻ അധ്യക്ഷയുടെ റേഷൻ കാർഡ് റദ്ദാക്കാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈ‍​​െൻറ റേഷൻ കാർഡ് റദ്ദാക്കാൻ ഭക്ഷ്യമന്ത്രിയുടെ നിർദേശം. മുൻഗണ നപട്ടികയിൽ അനർഹമായി ഉൾപ്പെട്ടെന്ന് കണ്ടതിനെ തുടർന്നാണ് കാർഡ്​ റദ്ദാക്കി മുൻഗണനേതര കാർഡ് നൽകാൻ നിർദേശം നൽകിയത്. എറണാകുളം എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈ​​െൻറ പേരുള്ളത്. ജോസഫൈ​​െൻറ സഹോദരന്‍ ജോൺസ​​​െൻറ ഭാര്യ മേരി ലിയോണിയ മോളിയാണ് കാർഡുടമ.

വനിത കമീഷന്‍ അധ്യക്ഷ എന്ന നിലക്ക് സർക്കാറിൽനിന്ന്​ പ്രതിമാസം 60,000 രൂപയും അലവൻസുകളും ലഭിക്കുമ്പോഴും കാര്‍ഡിലെ ഏഴ് പേരുടെയും പ്രതിമാസവരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രമാണ്. ഇതിനെതിരെ മന്ത്രി പി. തിലോത്തമന് ലഭിച്ച പരാതിയിൽ നടന്ന പരിശോധനയിലാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പട്ടികയിലാണ് ജോസഫൈ‍​​െൻറ കുടുംബവുമെന്ന് കണ്ടെത്തിയത്. തുടർന്നാണ് കാർഡ് റദ്ദാക്കാൻ താലൂക്ക് സപ്ലൈ ഓഫിസർക്ക് മന്ത്രി നിർദേശം നൽകിയത്. വനിത കമീഷൻ അധ്യക്ഷയുടെ പേര് കാർഡിൽ ഉള്ളിടത്തോളം മുൻഗണനവിഭാഗത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കുടുംബത്തിന് ആനുകൂല്യം ലഭിക്കണമെങ്കിൽ എം.സി. ജോസഫൈൻ മറ്റൊരു കാർഡിന് അപേക്ഷിക്കണം. തുടർന്ന് സർക്കാർ നിഷ്കർഷിക്കുന്ന ക്ലേശഘടകങ്ങൾ കുടുംബത്തിന് ഉണ്ടെന്ന് ബോധ്യപ്പെട്ടാലേ മുൻഗണന കാർഡ് (പിങ്ക്) അനുവദിക്കാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി. വാർത്തയോട് പ്രതികരിക്കാൻ ജോസഫൈൻ വിസ്സമ്മതിച്ചു.

Tags:    
News Summary - mc josephine ration card- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.