മുസ് ലിം ലീഗിലെ കലഹം: പറയാനുള്ളത് പാർട്ടിയിൽ പറയുമെന്ന് എം.സി. മായിൻഹാജി

മലപ്പുറം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​നും യൂ​ത്ത്​​ലീ​ഗ്​ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ പാ​ണ​ക്കാ​ട്​ മു​ഈ​ന​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി മു​സ്​​ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻഹാജി. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്ന് മായിൻഹാജി പ്രതികരിച്ചു.

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എന്‍റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാർട്ടിയിൽ തിരുത്തൽ വേണോ എന്ന ചോദ്യത്തിന് അച്ചടക്കം ലംഘിക്കാനില്ലെന്ന് മായിൻഹാജി മറുപടി നൽകി.

അതേസമയം, കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെതിരായ മു​ഈ​ന​ലി ത​ങ്ങ​ളുടെ വിമർശനം നാളെ ലീഗ് നേതൃയോഗം ചർച്ച ചെയ്യും.

​ലീ​ഗ്​ അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ളെ എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​നു മു​ന്നി​ൽ വ​രു​ത്തി​യ​തി​​ന്​ ആ​സ്​​പ​ദ​മാ​യ കാ​ര്യ​ങ്ങ​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കാണെന്നാണ് മു​ഈ​ന​ലി ത​ങ്ങ​ൾ ആരോപിച്ചത്. പാ​ർ​ട്ടി പ​ത്ര​മാ​യ ച​ന്ദ്രി​ക​ക്കെ​തി​രാ​യ ആ​േ​​രാ​പ​ണ​ങ്ങ​ളു​ടെ നി​ജഃ​സ്​​ഥി​തി വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ലീ​ഗി​‍െൻറ അ​ഭി​ഭാ​ഷ​ക വി​ഭാ​ഗ​മാ​യ കേ​ര​ള ലോ​യേ​ഴ്​​സ്​ ഫോ​റം സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ​യോ​ടൊ​പ്പം പ​​ങ്കെ​ടു​ത്താ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ മു​ഈ​ന​ലി ആ​ഞ്ഞ​ടി​ച്ച​ത്.

40 വ​ർ​ഷ​മാ​യി പാ​ർ​ട്ടി ഫ​ണ്ട്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്. അ​ദ്ദേ​ഹം പ​ല ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ൾ ചെ​ല​വാ​ക്കി​യ ഫ​ണ്ടി​ന്​ ക​ണ​ക്കി​ല്ല. പാ​ർ​ട്ടി ഒ​രു വ്യ​ക്​​തി​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്​ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. പി​താ​വ്​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക​ടി​പ്പെ​ട്ടാ​ണ്​ രോ​ഗാ​വ​സ്​​ഥ​യി​ലാ​യ​തെ​ന്നും മു​ഈ​ന​ലി വി​കാ​രാ​ധീ​ന​നാ​യി വി​ശ​ദീ​ക​രി​ച്ചു.

പാ​ർ​ട്ടി ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ൽ കാ​ത​ലാ​യ പു​ന​ർ​വി​ചി​ന്ത​നം ആ​വ​ശ്യ​മാ​ണ്. പ​ഴ​യ അ​വ​സ്​​ഥ​യി​ലേ​ക്ക്​ പാ​ർ​ട്ടി​യെ തി​രി​കെ കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. ഇ​തി​ന്​ ആ​രും മു​ന്നി​ട്ടി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ പി​താ​വി​‍െൻറ അ​വ​സ്​​ഥ​യാ​വും ഉ​ണ്ടാ​വു​ക. പാ​ണ​ക്കാ​ട്​ കു​ടും​ബ​ത്തി​‍ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​രം സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ത്തി​നു​ മു​ന്നി​ൽ നി​ൽ​ക്കേ​ണ്ടി ​വ​ന്നി​ട്ടി​ല്ലെ​ന്നും മു​ഈ​ന​ലി ചൂണ്ടിക്കാട്ടി.

Tags:    
News Summary - MC Mayin Haji react to Muslim League Internal Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.