മാധ്യമ പ്രവർത്തകർക്കെതിരെ കേസ്: പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കോടതി മുറിയിൽ റിപ്പോർട്ടിങ്ങിൽ ഏർപ്പെട്ടിരുന്ന രണ്ട് വനിതകൾ അടക്കമുള്ള മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് അകാരണമായി കേസെടുത്ത സംഭവത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊലീസിനെതിരെ ഉന്നതതല അന്വേഷണത്തിനാണ് കമീഷൻ ആക്റ്റിങ് ചെയർപേഴ്സൻ പി. മോഹനദാസ് ഉത്തരവിട്ടത്. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കാനാണ് നിർദേശം. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമീഷൻ മുമ്പാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.  

 

 

Tags:    
News Summary - media attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.