കണ്ണൂർ: പാർട്ടിയെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കള്ളപ്രചാരവേലയിലൂടെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവർത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല. കണ്ണൂർ മുണ്ടയാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകൾ പണ്ടു മുതൽക്കേ ഐ.ടി കമ്പനി നടത്തുന്നതാണ്. രണ്ടു കമ്പനികൾ തമ്മിലുള്ള കരാർ സംബന്ധിച്ചാണ് ഇപ്പോഴത്തെ പ്രചാരണം. സേവനം കിട്ടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. സേവനം നൽകിയിട്ടുണ്ടെന്ന് കൊടുത്തവരും പറയുന്നു. എന്നിട്ടും വിവാദങ്ങളുണ്ടാക്കാനാണ് നോക്കുന്നത്.
വീണയുടെ ഭർത്താവും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ മന്ത്രി റിയാസിന്റെ സത്യവാങ്മൂലമാണ് പുതിയ കള്ളപ്രചാരവേലക്ക് ആയുധമാക്കുന്നത്. റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതിൽ ആർക്കും എതിർപ്പില്ല. നേതാക്കളുടെ മക്കൾക്ക് നേരെ ആക്ഷേപം വന്നാൽ പാർട്ടി സ്വീകരിക്കുന്ന നിലപാടുണ്ട്. കോടിയേരിയുടെ കാര്യത്തിലും ആ നിലപാടാണ് പാർട്ടി എടുത്തത്. അത് ഇപ്പോഴും ബാധകമാണ്. മക്കളുടെ കാര്യങ്ങളെല്ലാം പാർട്ടിയുടെ അക്കൗണ്ടിൽ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.