കോഴിക്കോട്: മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോഴിക്കോട്ട് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച മാധ്യമ സ്വതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശസുരക്ഷയുടെ ഉമ്മാക്കികാട്ടി സർക്കാറിൻെറ എല്ലാ നടപടികളെയും ന്യായീകരിക്കരുത്. കാരണം കാണിക്കാതെ മീഡിയവൺ ചാനൽ വിലക്കിയത് ഭരണകൂട ഭീകരതയാണ്.
ഭരണഘടനയെ തള്ളിക്കളഞ്ഞ് കോടതി മനുസ്മൃതിയും മറ്റും പരിഗണിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കാതെ മനുസ്മൃതിയെ അടിസ്ഥാനമാക്കി കോടതികൾ സർക്കാറിന് അനുകൂലമായ വിധി നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.