സർട്ടിഫിക്കറ്റുകൾ നഷ്​ടപ്പെട്ട വിദ്യാർഥിനിക്ക്​ താൽക്കാലിക മെഡിക്കൽ ​​പ്രവേശനത്തിന്​ അനുമതി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക്​ എം.​ബി.​ബി.​എ​സി​ന്​ പ്ര​വേ​ശ​നം ന​ൽ​കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി റെ​സ്​​പാ​ന ഹു​സൈ​നാ​ണ്​ കോ​ട​തി പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്. 

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​േ​ല​ക്ക്​ അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യെ​ന്ന​ും ഇ​തി​​െൻറ പേ​രി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ദ്യാ​ർ​ഥി​നി ഹ​ര​ജി ന​ൽ​കി​യ​ത്.

ന​ഷ്​​ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളു​മാ​യി അ​ലോ​ട്ട്​​മ​െൻറി​ന്​ ചെ​ന്നെ​ങ്കി​ലും പ്ര​വേ​ശം ന​ൽ​കാ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റും കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലും ത​യാ​റാ​യി​ല്ല. അ​ഞ്ച്​ ല​ക്ഷ​ത്തി​​െൻറ ഡി.​ഡി​യും ആ​റ്​ ല​ക്ഷ​ത്തി​​െൻറ ബാ​ങ്ക്​ ഗാ​ര​ൻ​റി​യും ന​ൽ​കി​യ​താ​ണ്. ഡൂ​പ്ലി​ക്കേ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ വേ​ണ്ടി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ധ​രി​പ്പി​ച്ചു. 
ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഇൗ ​ആ​വ​ശ്യം ഹൈ​കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Medical Admission - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.