മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലന ധനസഹായം

കൊച്ചി:പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന പ്ലസ് വൺ പഠനത്തോടൊപ്പം മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം 2024 25 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചിരിക്കണം. സി.ബി.എസ്.ഇ പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ചിട്ടുള്ളവരാകണം.

കുടുംബവാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാത്തവരായ പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അർഹരായ വിദ്യാർഥികൾ പൂരിപ്പിച്ച അപേക്ഷ എസ്എസ്എൽസി സിബിഎസ്ഇ ഐ.സി.എസ്.ഇ സർട്ടിഫിക്കറ്റ് ജാതി/ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് പരിശീലന സ്ഥാപനത്തിൽ ഫീസ് അടച്ചതിന്റെ രസീത് എന്നിവ സഹിതം ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.

പരീക്ഷ എഴുതിയതിനു ശേഷം രണ്ടുമാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും പദ്ധതിക്കായി പരിഗണിക്കുന്നതാണ്.

Tags:    
News Summary - Medical Engineering Entrance Exam Training Funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.