സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത നടപടി മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചില്ല

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചില്ല. സര്‍ക്കാര്‍ ഭാഗം പറയേണ്ട അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് കോടതിയില്‍ മൗനം പാലിച്ചതായി ഹൈകോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കി. ‘മീഡിയവണ്‍’ ഈ ഉത്തരവിന്‍െറ പകര്‍പ്പ് പുറത്തുവിട്ടു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം പൂര്‍ണമായി ഏറ്റെടുത്തത് ആഗസ്റ്റ് 20ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരായാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകല്‍ ഹൈകോടതിയെ സമീപിച്ചത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് കൃത്യമായ ഉത്തരം നല്‍കിയില്ല. തങ്ങള്‍ക്ക് എ.ജിയില്‍നിന്ന് ഉത്തരം ലഭിച്ചില്ളെന്ന് കോടതി ഉത്തരവില്‍ ജഡ്ജിമാരായ കെ. സുരേന്ദ്രമോഹനും മേരി ജോസഫും എഴുതിവെക്കുകയും ചെയ്തു.

ഈ ഉത്തരവിന്‍െറ പകര്‍പ്പാണ് മീഡിയവണ്‍ പുറത്തുവിട്ടത്. മുതിര്‍ന്ന അഭിഭാഷകരായ കെ.പി. ദണ്ഡപാണി , റോഷന്‍ അലക്സാണ്ടര്‍ തുടങ്ങിയവരാണ് മാനേജ്മെന്‍റുകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. സ്വാശ്രയ കോളജുകളിലെ പ്രവേശം സര്‍ക്കാറിന് നടത്താമെന്ന കേന്ദ്ര നിര്‍ദേശമാണ് ഉത്തരവിന് അടിസ്ഥാനമെന്നാണ് നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം ഹൈകോടതിയില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വ്യക്തമാക്കാത്തതെന്നത് ദുരൂഹമാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് റദാക്കുകയും പ്രവേശം നടത്താന്‍ മാനേജ്മെന്‍റുകള്‍ക്ക് അവകാശം നല്‍കുകയും ചെയ്തു ഹൈകോടതി.

 ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ പോയതുമില്ല. ഇതോടെയാണ് അമിത ഫീസ് വര്‍ധനക്കായി മാനേജ്മെന്‍റുകള്‍ക്ക് അവകാശവാദം ഉന്നയിക്കാനും യാഥാര്‍ഥ്യമാക്കാനും കഴിയുന്ന സാഹചര്യമുണ്ടായത്.

Tags:    
News Summary - medical mangement,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.