തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകൾക്കൊപ്പം അലോട്ട്മെൻറ് നടത്തിയ അനുബന്ധ കോഴ്സുകളിലും പിന്നാക്ക സംവരണ വിഭാഗങ്ങളെ പിറകിലാക്കുന്ന രീതിയിൽ മുന്നാക്ക സംവരണം.
കാർഷിക സർവകലാശാലയുടെ ബി.എസ്സി അഗ്രികൾചർ, ബി.എസ്സി ഫോറസ്ട്രി, ഫിഷറീസ് സർവകലാശാലയുടെ ബാച്ചിലർ ഒാഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്സി) കോഴ്സുകളിലാണ് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾക്ക് സമാനമായ രീതിയിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്.
ഇതുവഴി പിന്നാക്ക വിഭാഗങ്ങളെ അപേക്ഷിച്ച് റാങ്ക് പട്ടികയിൽ പിറകിൽ നിൽക്കുന്നവർക്കും മുന്നാക്ക സംവരണ ആനുകൂല്യത്തിൽ അലോട്ട്മെൻറ് ലഭിച്ചു. ബി.എസ്സി അഗ്രികൾചറിൽ ഇൗഴവ വിഭാഗത്തിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക് 4972ഉം മുസ്ലിം വിഭാഗത്തിൽ 4814ഉം ആണെങ്കിൽ മുന്നാക്ക സംവരണത്തിൽ ഇത് 5481 ആണ്.
37 പേരാണ് മുന്നാക്ക സംവരണ ബലത്തിൽ കാർഷിക സർവകലാശാലയുടെ നാല് കോളജുകളിലായി അലോട്ട്മെൻറ് നേടിയത്. ബി.എസ്സി ഫോറസ്ട്രിയിൽ ഇൗഴവ അവസാന റാങ്ക് 5010 ഉം മുസ്ലിം 4862 ഉം ആണെങ്കിൽ മുന്നാക്ക സംവരണത്തിൽ ഇത് 5407ആണ്.
ഫിഷറീസ് സർവകലാശാലയുടെ കീഴിൽ കൊച്ചി പനങ്ങാടുള്ള സ്കൂൾ ഒാഫ് അക്വാകൾചർ ആൻഡ് ബയോടെക്നോളജിയിൽ ബി.എഫ്.എസ്സി കോഴ്സിൽ ഇൗഴവ വിഭാഗത്തിെൻറ അവസാന റാങ്ക് 5194ഉം മുസ്ലിം വിഭാഗത്തിൽ 5114ഉം ആണെങ്കിൽ മുന്നാക്ക സംവരണത്തിൽ ഇത് 5877 ആണ്.
സ്റ്റേറ്റ് മെറിറ്റ് സീറ്റിെൻറ 10 ശതമാനം അനുവദിക്കുന്നതിനു പകരം ആകെ സീറ്റിെൻറ 10 ശതമാനം സീറ്റ് തന്നെയാണ് ഇൗ കോഴ്സുകളിലെല്ലാം മുന്നാക്ക സംവരണത്തിനായി സർക്കാർ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.