മീങ്കുഴി ഡാം കരകവിഞ്ഞു; നിരവധി കുടുംബങ്ങൾ ഭീഷണിയിൽ

പയ്യന്നൂർ: നഗരസഭയിൽ മീങ്കുഴി ഡാം കരകവിഞ്ഞു. ഇതോടെ കാനായി തോട്ടംകടവ്, മണിയറ പ്രദേശങ്ങൾ വെള്ളപ്പൊക്കത്ത ഭീഷണിയിലായി. വണ്ണാത്തിപ്പുഴയിൽ നിന്നുള്ള വെള്ളം പ്രദേശങ്ങളിലെ വയലുകളിൽ പരന്നൊഴുകുകയാണ്.

കോറോം പരവന്തട്ട, മൂത്തത്തി, കോട്ട, പെരുമ്പ ചിറ്റാരിക്കൊവ്വൽ, മുക്കൂട് തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. ഇപ്പോൾ വീട്ടുപറമ്പുവരെ വെള്ളമെത്തിയെങ്കിലും വീടുകൾക്കുള്ളിൽ എത്തിയിട്ടില്ല. എന്നാൽ മലയോരത്ത് മഴ കൂടുകയാണെങ്കിൽ സ്ഥിതി ആശങ്കാജനകമാവും.


പയ്യന്നൂർ കോറോത്ത് നൂറ്റാണ്ടു പഴക്കമുള്ള ചെമ്പക മരം കടപുഴകി. കോടക്കൽ തറവാട് വീട്ടുമുറ്റത്ത് നൂറ് വർഷത്തിലേറെ പഴക്കമുള്ള തറ കെട്ടി സംരക്ഷിച്ച ചെമ്പക മുത്തശ്ശിയാണ് മഴയിൽ മറിഞ്ഞു വീണത്. മരം വീണ് വീടിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്നു.

Tags:    
News Summary - meenkuzhi dam overflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.