തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണത്തിലും കേന്ദ്രവിഹിതം ലഭ്യമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മുതിർന്ന പൗരന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ 232 കോടി രൂപയുടെ കേന്ദ്രവിഹിതം ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്.
ഇന്ദിര ഗാന്ധി ദേശീയ വാർധക്യകാല പെന്ഷന്, ഇന്ദിര ഗാന്ധി ദേശീയ വിധവ പെന്ഷന്, ഇന്ദിര ഗാന്ധി ദേശീയ വികലാംഗ പെന്ഷന് എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളിൽ 6,88,329 പേര്‍ക്കു മാത്രമാണ് എന്‍.എസ്.എ.പി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം രൂപ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്. അതു സമയാസമയത്ത് ലഭിക്കുന്നില്ല. എന്‍.എസ്.എ.പിയുടെ ഭാഗമായി 1995ൽ കേന്ദ്ര സര്‍ക്കാര്‍ വാർധക്യകാല പെന്ഷന് ഏർപ്പെടുത്തിയപ്പോൾ സംസ്ഥാന ഭരണം യു.ഡി.എഫിനായിരുന്നു. ആ പെന്ഷന് കേരളത്തിലെ വയോധികരുടെ കൈകളിലെത്താന്‍ 1996ൽ എൽ.ഡി.എഫ് അധികാരത്തിലെത്തേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷം 3200 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.