'ഇത്രേം എഴുതിയതൊന്നും പോരേ? ഞാൻ ഇനീം എഴുതണോ ?' വൈറലായി കൊച്ചുകുറുമ്പിയുടെ വിഡിയോ

സ്കൂളിൽ പോകാൻ പറ്റാത്ത കൊറോണക്കാലത്തും പഠിക്കാൻ പറയുന്ന പിതാവിനോട് പിണങ്ങുന്ന ഒരു കുറുമ്പി പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. അച്ഛൻ ലീവ് തരാമെന്ന് പറഞ്ഞ് തന്നെ പറ്റിക്കുന്നതല്ലാതെ തരാറില്ലെന്ന പരാതിയുമുണ്ട് കൊച്ചു മെഹ്റിന്. യു.കെ.ജിക്കാരിയായ മെഹ്റിൻ പഠിക്കാൻ പറയുന്ന പിതാവിനോട് പറയുന്ന പരിഭവം ചെറുചിരിയോടല്ലാതെ ആർക്കും കാണാനാകില്ല. വ്യക്തമായ വാക്കുകളിലൂടെ സംസാരിക്കുന്ന കുരുന്നിന്‍റെ ഓരോ ഭാവവും സെബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഒരു പേജ് എഴുതിക്കഴഞ്ഞാൽ അടുത്ത പേജ് എഴുതാൻ പറയുന്ന അപ്പയോടാണ് മെഹ്റിന്‍റെ പരാതി മുഴുവൻ. ഒരു ദിവസമെങ്കിലും ലീവ് തന്നൂടേ എന്നും ഈ കുരുന്ന് ചോദിക്കുന്നുണ്ട്.

സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കിയ നൗഷാദ്-ഷെമിന ദമ്പതികളുടെ മകളാണ് മെഹ്റിൻ. മലപ്പുറം വളാഞ്ചേരിയിലാണ് ഇവരുടെ നാട്. കുറുമ്പുകാരിയുടെ വിഡിയോ മാതാവിന്‍റെ സഹോദരൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായത്. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.