ന്യൂനപക്ഷ വിദ്യാർഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എ) സ്‌കോളർഷിപിന് 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഈമാസം 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപിന് അപേക്ഷ നൽകാം.

2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കണം.

സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സംസ്ഥാന നോഡൽ ഓഫീസിലേക്ക് അയക്കണം. വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in

Tags:    
News Summary - Merit Cum Means (MCA) Scholarship for Minority Students, apply Up to 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.