കൊച്ചി: നടി അർച്ചന കവിയും പിതാവും സഞ്ചരിച്ച കാറിലേക്ക് കൊച്ചി മെട്രോ പാലത്തിെൻറ കോൺക്രീറ്റ് പാളി അടർന്നുവീണു. അമ്മയെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ ടാക്സി കാറിൽ പോകുേമ്പാൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടത്ത് മെട്രോ പില്ലർ നമ്പർ 186ന് സമീപമാണ് അപകടം.
കാറിെൻറ മുൻ സീറ്റിനു നേരെ ഗ്ലാസിലാണ് കോൺക്രീറ്റ് പാളി വീണത്. ഇരുവരും പിൻഭാഗത്തായിരുന്നതിനാൽ പരിക്കേറ്റില്ല. ഡ്രൈവറും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അർച്ചനതന്നെയാണ് സമൂഹ മാധ്യമത്തിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്. പിന്നിലെ സീറ്റിലിരുന്നതിനാലാണ് പരിക്കേൽക്കാതിരുന്നതെന്നും ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.