കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പരാമർശവുമായി ഹൈകോടതി. െവള്ളാപ്പള്ളിക്കെതിരായ അന്വേഷണത്തിെൻറ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു.
അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകൾ വെള്ളാപ്പള്ളി നൽകുന്നില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസിന് റെയ്ഡ് നടത്തി കണ്ടെടുത്തുകൂടായെന്നും ഹൈകോടതി വാക്കാൽ പരാമർശിച്ചു.
മൈകോ ഫിനാൻസ് തട്ടിപ്പിൽ പ്രതികൾക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങൾ മറികടന്നാണ് എസ്.എൻ.ഡി.പിയെ മൈക്രോ ഫിനാൻസിൽ ഉൾപ്പെടുത്തിയതെന്നും വിജിലൻസ് ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പിൽ വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്ന് സർക്കാരും ഹൈകോടതിയിൽ അറിയിച്ചു.
കെ.എസ്.എഫ്.ഡി.സിയിൽ നിന്നും മാനദണ്ഡങ്ങൾ മറികടന്നു മൈക്രോ ഫിനാൻസനായി ലോൺ തരപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉൾപ്പടെയുള്ള നാലു പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. ഭരണപരിഷ്കാര ചെയർമാൻ വി.എസ് അച്യുതാനന്ദനാണ് പരാതി നൽകിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.