കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള വാടകവീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയതിന് പിടിയിലായ ബംഗാൾ സ്വദേശി അമിത് റോയ്

വാടകവീട്ടിൽ കഞ്ചാവ് കൃഷിത്തോട്ടം: ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപത്തെ വീട്ടിൽനിന്നും പിടികൂടിയത്.

10 കഞ്ചാവ് ചെടികളാണ് ഇയാൾ മികച്ച രീതിയിൽ പരിപാലിച്ച് വന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ​

അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവൻ്റീവ് ഓഫീസർ കെ.ഐ. ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. എസ്. സിനുലാൽ, എം പ്രവീൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - migrant worker arrested for Ganja cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.