തിരുവനന്തപുരം: മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി പൊതുമേഖല ബാങ്കുകൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്ത് നൽകി.
2017 ഏപ്രിൽ മുതൽ നവംബർ വരെ 2330 കോടിയാണ് പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലെന്ന കാരണത്താൽ പൊതുജനങ്ങളിൽനിന്ന് പിഴയായി ഇൗടാക്കിയത്. എസ്.ബി.െഎ മാത്രം 1771 കോടി അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴിഞ്ഞെടുത്തു. ജുലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിലെ എസ്.ബി.െഎയുടെ ലാഭമായ 1581 കോടിയേക്കാൾ കൂടുതലാണിത്. സാധാരണക്കാരും പാവപ്പെട്ടവരും വിദ്യാർഥികളുമാണ് ബാങ്കിെൻറ ഇൗ ക്രൂരതക്ക് ഇരയാവുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.