കണ്ണൂർ: ഖനനത്തെത്തുടർന്നുള്ള നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാൻ ജില്ലകളിൽ രൂപവ ത്കരിക്കാൻ നിർദേശിച്ച ‘മിനറൽ ഫൗണ്ടേഷൻ’ രാഷ്ട്രീയക്കുരുക്കിൽ. കോടികളുടെ ഫണ ്ട് കൈകാര്യം ചെയ്യാൻ കഴിയുന്ന ഫൗണ്ടേഷൻ ഭരണസമിതിയിലേക്ക് പ്രതിനിധികളെ നിശ്ചയി ക്കുന്നതിലെ രാഷ്ട്രീയ വടംവലിയാണ് രൂപവത്കരണം നീണ്ടുപോകാൻ കാരണം.
ഉരുൾപൊ ട്ടലുൾപ്പെെടയുള്ള പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ചിലത് ഖനനം നടക്കുന്ന പ്രദേശങ്ങളിലാണെന്ന ഉന്നതതല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മിനറൽ ഫൗണ്ടേഷനിൽ ഉൾപ്പെടുത്താനുള്ള പ്രതിനിധികളുടെയും മറ്റും പട്ടിക ഉടൻ നൽകാൻ രണ്ട് മാസം മുമ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ഇതുവരെയും ലിസ്റ്റ് പൂർത്തീകരിക്കാൻ ജില്ലകളിലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് സാധിച്ചില്ല. 2018 മേയ് 22നാണ് മിനറൽ ഫൗണ്ടേഷനുള്ള ചട്ടങ്ങൾ െഗസറ്റിൽ വിജ്ഞാപനം ചെയ്തത്.
കേന്ദ്ര പദ്ധതിയായ ‘ഖനിജ് ക്ഷേത്ര കല്യാൺ യോജന’ ഫണ്ട് വിനിയോഗ ചുമതല ഫൗണ്ടേഷനാണ്. ഖനനാനുമതി നൽകുേമ്പാൾ ഉടമയിൽ നിന്ന് ഇൗടാക്കുന്ന റോയൽറ്റിയും ഫൗണ്ടേഷന് ലഭിക്കും. ഉടമകളിൽനിന്ന് ഇൗടാക്കുന്ന റോയൽറ്റിയിൽ പത്ത് ശതമാനം ദുരിതാശ്വാസ നടപടികൾക്കായി ജില്ലകളിൽ നീക്കിയിരിപ്പുണ്ട്. കോടികളുടെ റോയൽറ്റിയാണ് ഇങ്ങനെ ഉപയോഗിക്കാതെ കിടക്കുന്നത്. ഇൗ തുകയത്രയും ജില്ല മിനറൽ ഫൗണ്ടേഷൻ ഫണ്ടാക്കി മാറ്റി ഖനനബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ഉപയോഗിക്കാനാണ് നിർദേശം.
ഖനികളും ക്വാറികളും കാരണം അപകടത്തിലാകുന്ന പ്രദേശങ്ങളുടെ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വർഷം തോറും ശേഖരിക്കുന്നതുൾപ്പെടെയുള്ള നിരവധി ചുമതലകളാണ് കമ്മിറ്റിക്ക് ഉണ്ടാവുക. ഇൗ പ്രദേശങ്ങളിലെ ക്ഷേമ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫൗണ്ടേഷന് കീഴിലായിരിക്കും. ജില്ല കലക്ടർ ചെയർപേഴ്സനും ജില്ല ജിയോളജിസ്റ്റ് മെംബർ സെക്രട്ടറിയുമായുള്ള ഭരണസമിതിയിൽ ഡി.എഫ്.ഒ, ഭൂജല വകുപ്പ് ജില്ല ഒാഫിസർ, പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, സാമൂഹിക നീതിവകുപ്പ് എന്നിവയുടെ ജില്ല മേധാവികൾ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. പാർലമെൻറ് അംഗം, ഖനനബാധിത പ്രദേശത്തെ എം.എൽ.എയും ജില്ല പഞ്ചായത്ത് മെംബർമാരും, നാമ നിർദേശം ചെയ്യപ്പെടുന്ന പഞ്ചായത്ത് മെംബർമാർ, ഒരു പരിസ്ഥിതി പ്രവർത്തകൻ എന്നിവരടങ്ങിയ ഭരണസമിതിയാണ് നിലവിൽവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.