ഇപ്പോൾ കിട്ടുന്ന അടി ഭാവിയിൽ ഗുണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. എനിക്കും കുറെയേറെ തല്ല് കൊണ്ടിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണ്. ഭാവിയിലേക്ക് ഇതൊക്കെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസ് മർദനമേറ്റ കീറിയ മുണ്ടും ഷർട്ടുമായെത്തി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൽദോ ബാബു വട്ടക്കാവനോടായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ ഉപദേശം.
ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി പങ്കെടുത്ത ഫോക്കസ് സ്കൂൾ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് എൽദോ ബാബു കീറിയ മുണ്ടും ഷർട്ടുമായി എത്തിയത്. മാർച്ചിൽ പങ്കെടുത്ത ശേഷം നേരെ മന്ത്രി പങ്കെടുത്ത ചടങ്ങിലെത്തുകയായിരുന്നു. എൽദോ ബാബുവിന്റെ വേഷം ശ്രദ്ധിച്ച മന്ത്രി ചടങ്ങ് പൂർത്തിയായി പുറത്തേക്കിറങ്ങിയപ്പോൾ അടുത്തു വിളിച്ച് വിവരം അന്വേഷിച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിനിടെ സംഭവിച്ചതാണെന്നു പറഞ്ഞപ്പോഴായിരുന്നു മന്ത്രി ഇങ്ങനെ ഉപദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.