പാലക്കാട്: ജി.എസ്.ടിയിൽ ധനവകുപ്പിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി എ.കെ ബാലൻ. ജി.എസ്.ടി നടപ്പാക്കിയതിലൂടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും എത്ര പണം കിട്ടിയെന്ന് രണ്ട് കൂട്ടർക്കും അറിയില്ല. ചെക്ക്പോസ്റ്റ് വഴി ഏത് സാധനവും കടത്തിക്കൊണ്ടുവരാം എന്നതാണ് സ്ഥിതി.
അപകടം വരാൻ പോവുകയാണെന്ന കാര്യം ധനമന്ത്രിെയയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിെയയും ബോധ്യപ്പെടുത്തിയതാണ്. ഒരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ എന്താണ് സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. ജി.എസ്.ടിയുടെ സോഫ്റ്റ്വെയർ രൂപപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്നത് ഒരു സ്വകാര്യ കമ്പനിയെയാണ്. അത് പൂർണമായി പൊളിഞ്ഞു. പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.