പാലക്കാട്: നിലവിൽ മന്ത്രി എ.കെ. ബാലൻ പ്രതിനിധാനം ചെയ്യുന്ന തരൂർ മണ്ഡലത്തിൽ അദ്ദേഹത്തിെൻറ ഭാര്യ പി.കെ. ജമീലയെ സ്ഥാനാർഥിയായി നിർദേശിക്കേണ്ടതില്ലെന്ന് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചു. ജമീലയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി.പി.എം ജില്ല സെക്രേട്ടറിയറ്റിലും ജില്ല കമ്മിറ്റിയിലും ഉയർന്ന രൂക്ഷവിമർശനത്തെത്തുടർന്നാണിത്. നടപടി കുടുംബവാഴ്ചയെന്ന ദുഷ്പേരിന് വഴിയൊരുക്കുമെന്നും ഇത് പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും വലിയൊരു വിഭാഗം നേതാക്കൾ വിമർശനം ഉന്നയിച്ചു.
പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് സംവരണ മണ്ഡലത്തിൽ ഡോ. ജമീലയെ സ്ഥാനാർഥിയാക്കുന്നത് തെറ്റായ സേന്ദശം നൽകുമെന്നും വാദമുയർന്നു. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ.കെ. ബാലൻ പെങ്കടുത്ത യോഗത്തിൽ ചുരുക്കം ചിലർ മാത്രമാണ് ജമീലക്കുവേണ്ടി വാദിച്ചത്. തരൂരിൽ ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് പി.പി. സുമോദിെൻറ പേര് നിർദേശിക്കാൻ ധാരണയായി.
നേരേത്ത, സുമോദിെൻറ പേര് നിർദേശിച്ചിരുന്ന കോങ്ങാട് മണ്ഡലത്തിൽ പാലക്കാട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. കെ. ശാന്തകുമാരിയുടെ പേര് നിർദേശിക്കാനും തീരുമാനിച്ചു. പി.കെ. ശശിക്ക് പകരം ഷൊർണൂരിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം പി. മമ്മിക്കുട്ടി സ്ഥാനാർഥിയാകും.
ഒറ്റപ്പാലത്ത് പി. ഉണ്ണിക്ക് പകരം ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പ്രേംകുമാറാകും സ്ഥാനാർഥി. മലമ്പുഴയിലേക്ക് സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എ. പ്രഭാകരെൻറ പേര് മാത്രമേയുള്ളു. മലമ്പുഴയിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ഒരുവിഭാഗം വാദിച്ചെങ്കിലും പ്രഭാകരന് അവസരം നൽകണമെന്ന വാദത്തിനാണ് മുൻതൂക്കം ലഭിച്ചത്. തൃത്താലയിൽ എം.ബി. രാജേഷും നെന്മാറയിലും ആലത്തൂരിലും സിറ്റിങ് എം.എൽ.എമാരായ കെ. ബാബു, കെ.ഡി. പ്രസേന്നൻ എന്നിവരും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.