തിരുവനന്തപുരം: കേന്ദ്ര സർക്കാർ എട്ട് ലക്ഷമായി ഉയർത്തിയിട്ടും പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് പരിധി കേരളത്തിൽ ആറ് ലക്ഷം രൂപ മതിയെന്ന് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ എട്ട് ലക്ഷം രൂപയാക്കിയത് കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരിക്കെയാണ് സംസ്ഥാനം മുഖം തിരിഞ്ഞു നിൽക്കുന്നത്. ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി മടക്കിയിരുന്നു. ഇക്കാര്യം ‘മാധ്യമം’ പുറത്തുകൊണ്ടു വന്നതിനെതിനെ തുടർന്ന് പിന്നാക്ക സംഘടനകൾ മേൽത്തട്ട് പരിധി ഉയർത്തണമെന്ന ആവശ്യമുയർത്തിയിരിക്കുകയാണ്. മേൽത്തട്ട് പരിധി തൽക്കാലം ആറ് ലക്ഷം രൂപയിൽനിന്ന് വർധിപ്പിക്കിെല്ലന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞു.
പി.കെ. അബ്ദുറബ്ബിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 2014 ജനുവരി 31 മുതൽ ആറ് ലക്ഷമാണ് മേൽത്തട്ട് പരിധി. 2017 െസപ്റ്റംബർ 13ന് ക്രീമിലെയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യം നൽകുകയും ചെയ്തിട്ടുണ്ട്. 2008ൽ ജ. രാജേന്ദ്ര ബാബു കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രീമിലെയർ പരിധി സംസ്ഥാനത്ത് നാലര ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു. കേന്ദ്രം ഇതു ആറ് ലക്ഷം രൂപയാക്കി. 2014 ജനുവരി 31 മുതൽ കേന്ദ്രത്തിനു തുല്യമായി ഏകീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മേൽത്തട്ട് പരിധി ഉയർത്തുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. നിലവിലെ പരിധി തൽക്കാലം മാറ്റില്ല. പരിധി ഉയർത്തുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോൾ വർധിപ്പിക്കില്ലെന്നാണ് പിന്നാക്ക വിഭാഗ മന്ത്രി വ്യക്തമാക്കിയത്. പിന്നാക്ക വിഭാഗങ്ങൾക്ക് വൻ നഷ്ടമാണ് സർക്കാർ നിലപാട് മൂലമുണ്ടാകുക. മിക്ക സംസ്ഥാനങ്ങളും മേൽത്തട്ട് പരിധി ഉയർത്താൻ നടപടി എടുത്തുവരുകയാണ്. കേന്ദ്ര സർക്കാറിെൻറ ജോലിക്കും ആനുകുല്യങ്ങൾക്കുമെല്ലാം എട്ട് ലക്ഷം രൂപയാണ് കഴിഞ്ഞ െസപ്റ്റംബർ മുതൽ പരിധി. സംസ്ഥാന സർക്കാറിൽ ഇത് ആറ് ലക്ഷമായി തുടരുന്നു. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന സംവരണം, ജോലി സംവരണം, സമാശ്വാസ തൊഴിൽദാന പദ്ധതി, സ്കോളർഷിപ്പുകൾ തുടങ്ങിയവക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.