തിരുവനന്തപുരം: മന്ത്രി ചന്ദ്രശേഖരന് ഒാർമയുണ്ടോ ഇൗ എട്ടുവയസ്സുകാരൻ മുഹമ്മദ് ഫസലിനെ. കൃത്യം രണ്ടരവർഷം മുമ്പ് താങ്കൾ ഫസലിെൻറ വീട്ടിലെത്തിയിരുന്നു. കുറേ ഉറപ്പുകളും നൽകിയിരുന്നു. ഇക്കാര്യങ്ങളൊന്നും പറയാൻ ഫസലിന് ത്രാണിയില്ല. പറയാനല്ല, എഴുന്നേറ്റ് നിൽക്കാൻപോലും. സെക്രേട്ടറിയറ്റിന് മുന്നിലെ എൻഡോസൾഫാൻ ഇരകളുടെ സമരപ്പന്തലിൽ കിടക്കുന്ന ഇൗ നിസ്സഹായനായ കുരുന്ന്, അധികാരമറവിെക്കതിരെ ആയിരം മുദ്രാവാക്യങ്ങളേക്കാൾ പ്രഹരശേഷിയുള്ള സമരപ്രതീകമാണ്.
2016ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ സെമീറ മൻസിലിൽ ഫസലിനെ കാണാൻ ഇ. ചന്ദ്രശേഖരൻ എത്തിയത്. നിസ്സഹായത നേരിൽകണ്ട് ബോധ്യപ്പെട്ട അദ്ദേഹം ‘ഇൗ കുട്ടി എൻഡോസൾഫാൻ ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ’ എന്ന് ചോദിച്ചതായും ഇെല്ലന്ന് പറഞ്ഞപ്പോൾ ‘എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉറപ്പായും പട്ടികയിൽ ഉൾപ്പെടുത്തു’മെന്ന് പറഞ്ഞതായും ഫസലിെൻറ ഉമ്മ സമീറ പറയുന്നു. പക്ഷേ, പിന്നീടൊന്നും ഉണ്ടായില്ല. ഇേപ്പാൾ, അധികൃതർ പറയുന്നത് ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനാവുന്നില്ലെന്നാണെന്ന് സമീറ പറയുന്നു. ശനിയാഴ്ച ഇതേമന്ത്രി ഇ. ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ വിളിച്ച ചർച്ചയിലും മാനദണ്ഡം മറികടന്ന് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പണ്ട് പറഞ്ഞതെല്ലാം മറന്നുള്ള നിലപാട്. 11 പഞ്ചായത്തുകളെന്ന അതിർത്തി പരിഗണിക്കാതെ ദുരിതബാധിതരെ മുഴുവൻ ഇരകളായി പരിഗണിക്കണമെന്ന ആവശ്യം അവഗണിച്ചതോടെയാണ് ഫസലടക്കം ആനുകൂല്യപരിധിക്ക് പുറത്തായത്.
സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നാല് ദിവസമായി നിരാഹാരമിരിക്കുന്ന ദയാബായിക്ക് ചാരത്ത് ഫസലുണ്ട്. ‘എപ്പോഴൊക്കെ കണ്ടാലും ഇവന് എെൻറ മടിയിലിരിക്കണം, എന്നോടാ കൂട്ട്, എപ്പോഴും ഞാൻ കളിപ്പിക്കണം, എെൻറ കൂടെ തന്നെയാണ് എപ്പോഴും’ ഫസലിനോടുള്ള വൈകാരികാടുപ്പത്തെ കുറിച്ച് ദയാബായിയുടെ വാത്സല്യം കിനിയുന്ന വാക്കുകൾ ഇങ്ങനെ. സമരത്തിന് െഎക്യദാർഢ്യമർപ്പിക്കാനെത്തുന്നവരുമായും മാധ്യമങ്ങളുമായുമൊക്കെ സംസാരിക്കുേമ്പാഴെല്ലാം ഫസൽ ദയാബായിയുടെ മടിത്തട്ടിലോ കരവലയത്തിേലാ ഉണ്ടാകും. എത്രവലിയ തിരക്കിലും ചർച്ചയിലുമാണെങ്കിലും ശ്രദ്ധയാകർഷിക്കാനുള്ള ഫസലിെൻറ ശ്രമങ്ങൾ കണ്ടാൽ ദയാബായി സംസാരം തൽക്കാലത്തേക്ക് നിർത്തും. അൽപനേരം ഫസലിനെ കൊഞ്ചിക്കും, കുശലം പറയും. ഇങ്ങനെ പിടയുന്ന കാഴ്ചകൾക്കൊപ്പം വൈകാരികമാണ് ഇൗ സമരപ്പന്തൽ, അധികൃതർ കണ്ടിട്ടില്ലെങ്കിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.